Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യത്തിന്റെ ദൗര്‍ഘ്യം 49 മിനിറ്റ്
Reporter

തിരുവനന്തപുരം: ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ട്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് വിവരം. 

പള്‍സര്‍ സുനി എഡിറ്റ് ചെയ്ത് ആറ് ക്ലിപ്പുകളിലായി ഒരു മെമ്മറി കാര്‍ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളായിരുന്നു ഇവ. ദൃശ്യങ്ങളില്‍ വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദമായിരുന്നു അധികവും. ഇതില്‍ നിന്ന് വ്യക്തതയുള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലബോറട്ടറിയില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. 

ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം. 

ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്.

 
Other News in this category

 
 




 
Close Window