Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
UK Special
  Add your Comment comment
വെളുത്ത വിധവ സാലി ജോണ്‍സിന് യുകെയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹം
reporter

ലണ്ടന്‍: വെളുത്ത വിധവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാലി ജോണ്‍സണ് യുകെയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവും മുന്‍ ഐഎസ് ഭീകരനുമായ ജുനൈദ് ഹുസൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് പന്ത്രണ്ട് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് യുകെയില്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഐഎസ് അനുവാദം നല്‍കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അവര്‍ വളരെ ദുഖിതയാണെന്നും റിപ്പോര്‍ട്ട്. ഇതേപോലെ മറ്റൊരു ബ്രിട്ടീഷ് യുവതിയായ ഐഷയ്ക്കും രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ചു. സാലി ജോണ്‍സണിന്റെ മകനാണ് ഐഎസിലെ കുട്ടി സേനയുടെ തലവന്‍. കെന്റിലെ ചതാന്‍ എന്ന സ്ഥലത്താണ് സാലി ജനിച്ചത്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് തീവ്രവാദത്തിലേക്ക് തിരിയുകയായിരുന്നു.

യുഎന്‍ ഇവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കും പാശ്ചാത്യര്‍ക്കുമെതിരെയാണ് തന്റെ യുദ്ധമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് സാലി ജോണ്‍സണ്‍. ഐഎസിലെ വനിതകളുടെ പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്നതും സാലി ജോണ്‍സണായിരുന്നു. വര്‍ഷങ്ങളായി അമെരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇവര്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. യുകെയ്‌ക്കെതിരേ പരസ്യമായി യുദ്ധ പ്രഖ്യാപനം നടത്തിയ സ്ത്രീയാണ് അവര്‍. ഈ സാഹചര്യത്തില്‍ ഇവരുടെ തിരിച്ചുവരവ് ഭീഷണി ഉയര്‍ത്തുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


 
Other News in this category

 
 




 
Close Window