Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ബിസിനസ്‌
  Add your Comment comment
മുപ്പത്തിയൊന്നിനകം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം
reporter
ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ക്കു തുടക്കം. ആദ്യഘട്ടത്തില്‍ കോര്‍പറേറ്റ് കണക്ഷനുകള്‍ അല്ലാത്ത പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകളാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ബിഎസ്എന്‍എല്‍ കസ്റ്റ്മര്‍ സര്‍വീസ് സെന്ററുകളിലും അംഗീകൃത ഏജന്‍സികളിലും റീവേരിഫിക്കേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി.മാത്യു പറഞ്ഞു.

ആധാര്‍ നമ്പറിനൊപ്പം ബന്ധിപ്പിക്കേണ്ട മൊബൈല്‍ ഫോണും കൈവശം ഉണ്ടായിരിക്കണം. ആധാര്‍ ലിങ്ക് ചെയ്യുന്ന സമയത്തു സ്ഥിരീകരിക്കുന്നതിനായി ഒരു ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒടിപി) ഈ മൊബൈല്‍ നമ്പറിലേക്ക് എത്തും. ഞായറാഴ്ചകളിലും പ്രധാനപ്പെട്ട കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

2018 ജനുവരി 31നകം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പുതിയ മൊബൈല്‍ കണക്ഷനുകള്‍ ആധാര്‍ അടിസ്ഥാന തിരിച്ചറിയല്‍ രേഖയാക്കിയാണു ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്നത്. കോര്‍പറേറ്റ് കണക്ഷനുകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ഇതു പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window