Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
ബിസിനസ്‌
  Add your Comment comment
സാനിറ്ററി പാഡിന് നികുതി കൂട്ടി: ഗര്‍ഭ നിരോധന ഉറയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി
reporter
ഗര്‍ഭനിരോധന ഉറയ്ക്കു ചരക്ക്, സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുകയും സാനിറ്ററി നാപ്കിനു 12% നികുതി ഏര്‍പ്പെടുത്തുകയും ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ വ്യാപക പ്രതിഷേധം.'ലൈംഗികത ഒരാളുടെ ഇഷ്ടാനിഷ്ടമാണ്. എന്നാല്‍ ആര്‍ത്തവം അങ്ങനെയല്ല' എന്ന് ആഞ്ഞടിച്ചാണു ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും പ്രചാരണം. 'ആര്‍ത്തവത്തിനു നികുതിയോ' എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്.

ഗ്രാമങ്ങളിലെ ദരിദ്ര സ്ത്രീകള്‍ക്കു നാപ്കിന്‍ ഇപ്പോഴും ചെലവേറിയ വസ്തുവാണ്. നികുതി ചുമത്തുകയല്ല, വിലയിളവ് നല്‍കുകയാണു വേണ്ടതെന്നാണ് ഒരു ട്വീറ്റ്.

'ജിഎസ്ടി കൗണ്‍സിലില്‍ പുരുഷന്‍മാര്‍ മാത്രമാണുള്ളത്; അവര്‍ക്ക് ആര്‍ത്തവമുണ്ടാകില്ലല്ലോ' എന്നു മറ്റൊരു കമന്റ്. സിന്ദൂരത്തിനും വളയ്ക്കും പൊട്ടിനും നികുതിയില്ലാത്തപ്പോള്‍ എന്തുകൊണ്ടു നാപ്കിനു നികുതി എന്ന ചോദ്യവുമുയര്‍ന്നിട്ടുണ്ട്.
 
Other News in this category

 
 




 
Close Window