Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
സിനിമ
  Add your Comment comment
മര്യാദയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമ നടപടി : വിമന്‍ ഇന്‍ സിനിമ കലക്ടീവ്
reporter
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ മലയാള സിനിമയിലെ വനിതാകൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്ടീവ്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണെന്നു സംഘടന സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. മാന്യതയോടെയും മര്യാദയോടെയും വിഷയത്തെ കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സംഘടന അറിയിച്ചു.

'നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ചു പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്താ കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ല എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം' കുറിപ്പില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് പ്രവര്‍ത്തകര്‍ പറ!ഞ്ഞു.

യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയും 'വിമന്‍ ഇന്‍ സിനിമാ കലക്ടീവ്' നിലപാട് വ്യക്തമാക്കിയിരുന്നു. അതിക്രമത്തിന് ഇരയായ നടിക്കെതിരായ പരാമര്‍ശങ്ങളെ അപലപിക്കുന്നതായി സംഘടന വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, അതിക്രമത്തിനെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതു നിയമവിരുദ്ധവും അപലപനീയവുമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window