Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
കായികം
  Add your Comment comment
ഇന്ത്യയുടെ പെണ്‍ സൈന്യം പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചു
reporter
വനിതാലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. ദുര്‍ബലരായ പാക്കിസ്ഥാനെതിരെ ഇന്ത്യ 95 റണ്‍സിന്റെ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അന്‍പത് ഓവറില്‍ 169 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 38.1 ഓവറില്‍ 74 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണ്‍ സ്മൃതി മന്ഥാന രണ്ട് റണ്‍സിന് പുറത്തായെങ്കിലും ഓപ്പണര്‍ പൂനം റൗത്ത് 47 റണ്‍സുമായി ടോപ്‌സ്‌കോററായി.

ദീപ്തി ശര്‍മ 28 റണ്‍സും സുഷമ വര്‍മ 33 റണ്‍സുമെടുത്ത് തകര്‍ച്ച ഒഴിവാക്കി. ക്യാപ്റ്റന്‍ മിതാലി രാജിനും തിളങ്ങാനായില്ല ( 8 ).പത്ത് ഓവറില്‍ പതിനെട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഏക്ത ബിഷ്താണ് പാക്കിസ്ഥാനെ തകര്‍ത്തത്. മന്‍സി ജോഷി രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ മുന്‍നിരക്കാര്‍ പതിവുഫോമിലേക്ക് ഉയരാത്തതുകൊണ്ട് ഇന്ത്യക്ക് പ്രതീക്ഷിച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല.

മറ്റൊരു മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ 10 വിക്കറ്റിന് തകര്‍ത്തു വിട്ടു. മൂന്നാമത്തെ തുടര്‍ച്ചയായ തോല്‍വിയോടെ വിന്‍ഡീസിന്റെ സാധ്യതകള്‍ അടഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് വെറും 48 റണ്‍സിന് പുറത്തായ വിന്‍ഡീസിനെതിരെ 6.3 ഓവറിനുള്ളില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.
 
Other News in this category

 
 




 
Close Window