Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളികളെ മരണം പിന്തുടരുന്നു, ഇത്തവണ ടീന
reporter

ലണ്ടന്‍: മരണ ഭീതിയൊഴിയാതെ യുകെ മലയാളികള്‍ പേടിയോടെ കഴിയുകയാണ്. ഇത്തവണ മലയാളി സമൂഹത്തെ വിഷമത്തിലാക്കി വിടപറഞ്ഞത് ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് ടീന പോളിന്റെ മരണമാണ്. കാര്‍ഡിഫില്‍ താമസിക്കുന്ന അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് ചൊവ്വാഴ്ച വൈകിട്ട് 8.50 നു കാര്‍ഡിഫ് ആശുപത്രിയില്‍ വച്ച് മരിച്ചത്. 2010 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് രക്താര്‍ബുദം കണ്ടെത്തിയത്. 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. എന്നാല്‍ ഈ വര്‍ഷം ആദ്യം വീണ്ടും രോഗം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ടീനയെ കാണാന്‍ വേണ്ടി അച്ഛനും സഹോദരനും വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ടീനയുടെ മരണ സമയത്ത് അമ്മ അടുത്ത് ഉണ്ടായിരുന്നു. കാര്‍ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window