Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയെ ആക്രമിച്ച സംഭവത്തില്‍ ധര്‍മജന്റെ മൊഴിയെടുക്കുന്നു
Reporter

കൊച്ചി: നടി ആക്രമത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണസംഘം വിളിപ്പിച്ചു. ധര്‍മജന്‍ ആലുവ പൊലീസ് ക്ലബ്ബിലെത്തി. നടി ആക്രമണത്തിന് ഇരയായ കേസില്‍ ധര്‍മജന്റെ മൊഴി എടുക്കുമെന്നാണ് വിവരം.

ആലുവ ഡിവൈഎസ്പിയാണ് ധര്‍മജനെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയത്. ഡിവൈഎസ്പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആലുവ പൊലീസ് ക്ലബ്ബില്‍ വന്നതെന്ന് ധര്‍മജന്‍ പ്രതികരിച്ചു. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണസംഘാംഗം കൂടിയായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. നടിക്കെതിരായ ആക്രമണം ഇരട്ട ക്വട്ടേഷന്‍ ആണെന്ന സംശയത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. നടിയോട് വൈരാഗ്യമുള്ള രണ്ട് സംഘങ്ങള്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങാനുള്ള നീക്കത്തിലാണ് സംഘം.

അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. നടിയോട് വൈരാഗ്യമുണ്ടെന്ന് കരുതുന്ന രണ്ട് വിഭാഗങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ഐജി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി എട്ട് പേരടങ്ങുന്ന രണ്ട് അന്വേഷണ സംഘത്തിന് ഐജി രൂപം നല്‍കിയിട്ടുണ്ട്. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ കേസില്‍ ആരോപണവിധേയരായി നില്‍ക്കുന്ന നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ഉടന്‍ തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് വിവരം. പുതിയ ചോദ്യാവലി തയ്യാറാക്കിയ അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ്. ആദ്യഘട്ടചോദ്യംചെയ്യലില്‍ നാദിര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായ ചില നിസ്സഹകരണമാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ഇരുവരുടേയും മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window