Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
UK Special
  Add your Comment comment
കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുകെ മലയാളികള്‍
അനീഷ് ജോണ്‍
കേരളത്തില്‍ ന്യായമായ വേതനത്തിന് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കു ഐക്യദാര്‍ഢ്യവുമായി യുകെ മലയാളികള്‍ . യു കെ യിലെ ടോണ്ടനി ല്‍ വസിക്കുന്ന മലയാളികളാണ് നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. യു കെയില്‍ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ടോണ്ടന്‍ മലയാളി സമൂഹത്തിനു രാഷ്ട്രീയ സമരപോരാട്ടങ്ങളുടെയോ, മതത്തിന്റെ വേലിക്കെട്ടിന്റെയോ കഥകളൊന്നും പറയാനില്ല . പക്ഷെ അന്ധത അഭിനയിക്കുന്ന അധികാരവര്‍ഗത്തിന്റെ ചൂഷണത്തിന് നേരെ കണ്ണടക്കുവാനും നിലനില്പിനുവേണ്ടി മിനിമം വേതനത്തിനായ് ഒരുപറ്റം കാവ ല്‍ മാലാഖാമാര്‍ അവരുടെ വര്‍ഗത്തിനായ് നടത്തുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു മുന്നോട്ടു പോകുവാനോ ശീലിച്ചിട്ടില്ല എന്നാണു ഇവര്‍ വിളിച്ചു പറയുന്നത്.


കേരളത്തില്‍ ആതുരസേവനത്തിന്റെ കാവല്‍ ഭടന്മാരായ യുഎന്‍എ (United Nurses Association )നഴ്സിംഗ് സമൂഹത്തിനുവേണ്ടി നടത്തുന്ന നേരിന്റെ സമരം കത്തിപ്പടരുമ്പോള്‍ , നഴ്സുമാര്‍ക്കു വലിയ അംഗീകാരവും ശമ്പളവും ലഭിക്കുന്ന യുകെയില്‍ ഇത്തരം ആശയപോരാട്ടങ്ങളുടെ പ്രസക്‌തി എന്താണെന്നു ചിന്തിച്ചേക്കാം. ഇന്നലെകളുടെ യാതനകള്‍ താണ്ടി ഒരുപാടുമുന്നോട്ടുപോയെങ്കിലും ,വന്നവഴി മറക്കുവാനോ, തന്റെ സഹജീവികള്‍ ,പിറന്നമണ്ണില്‍ നേരിടുന്ന അവഗണന ഇപ്പോള്‍ നമ്മുടെ പ്രശ്നമല്ല എന്നുകരുതി സ്വാര്ഥതയോടെ മുന്നോട്ടുപോകുവാന്‍ കഴിയില്ല എന്നതാണ് ഈ കൂട്ടായ്മ പറയുന്നത്.
കേരളത്തിലെ നഴ്സിംഗ് സമൂഹത്തിന്റെ കലാകാലങ്ങളായിട്ടുള്ള രോധനം കേള്‍ക്കാനോ, അവരുടെ കണ്ണീരൊപ്പാനോ ശ്രമിക്കാതെ, അവര്‍ക്കുനേരെ മുഖം തിരിച്ചുകൊണ്ടുള്ള ഈ പ്രവണത നീതികരിക്കാവുന്നതല്ല. ഈ സമരപോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള കരുത്തു ഇക്കാലമത്രയും അധികാരരാഷ്ട്രീയ സംവിധാനത്തിനുണ്ടായിരുന്നു എന്നുള്ളതാണ് സത്യം.

എന്നാല്‍ നവസമൂഹമാധ്യമങ്ങളുടെ ഇക്കാലത്തു കാര്യങ്ങള്‍ മാറിമറയുകയാണ്. നീതിക്കുവേണ്ടി , നിലനില്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മാനവികതയുടെ ഈ കാറ്റിനെ ഒരു കൊടുംകാറ്റാക്കിമാറ്റുവാന്‍ സാധിക്കും .ടോണ്ടന്‍ സമൂഹം യു കെയില്‍ അതിനുള്ള തുടക്കമിട്ടിരിക്കുകയാണ്.വേണ്ടി വന്നാല്‍ നാട്ടില്‍ പോയി സമരത്തില്‍ പങ്കെടുക്കാനും തയാറെടുക്കുകയാണ് ഇവര്‍ .
 
Other News in this category

 
 




 
Close Window