Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാരുടെ 16 ദിവസ സമരം; യാത്രക്കാര്‍ വലയും
reporter
ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു ബ്രിട്ടീഷ് എയര്‍വെയ്‌സിലെ കാബിന്‍ ക്രൂ ജീവനക്കാരുടെ 16 ദിവസത്തെ സമരം ഇന്ന് മുതല്‍ . മിക്‌സഡ് ഫ്‌ളീറ്റിലെ യുണൈറ്റ് യൂണിയന്‍ അംഗങ്ങളാണ് സമരത്തിനു ആഹ്വാനം ചെയ്തത്. കൂടാതെ യൂണൈറ്റ് യൂണിയനിലെ അംഗങ്ങളായ 1400 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ അറിയിച്ചു.

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായ ഹീത്രൂവില്‍ മൊത്തം 16000ത്തോളം കാബിന്‍ ക്രൂകളാണ് ജോലിചെയ്യുന്നത്. ഇതില്‍ 5500 പേര്‍ മിക്‌സഡ് ഫ്‌ളീറ്റുകളിലാണ് ജോലിചെയ്യുന്നത്. ഹീത്രൂവിലെ കാബിന്‍ക്രു ജീവനക്കാരുടെ ഒന്‍പത് ശതമാനത്തോളമാണ് പണിമുടക്കുന്നത്. ഇത് സര്‍വീസിനെ ബാധിക്കും. 2010 ലാണ് മിക്‌സഡ് ഫ്‌ളീറ്റ് അംഗങ്ങള്‍ ബിഎയില്‍ ചേരുന്നത്. അന്ന് മുതല്‍ ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നു യൂണിയന്‍ പറയുന്നു.

സമരം ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ സര്‍വീസുകളെ തടസ്സപ്പടുത്തില്ലെന്നും 99.5 ശതമാനം ഷെഡ്യൂളുകളും യാതൊരു തടസ്സവുമില്ലാതൈ പറത്താന്‍ സാധിക്കുമെന്നും ബിഎ വക്താവ് അറിയിച്ചു. സമരത്തിനിറങ്ങുന്നവര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഈ വര്‍ഷം ആദ്യം സമരത്തിനിറങ്ങിയ ജീവനക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് എയര്‍വെയ്‌സ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിഎയുടെ വണ്‍വേള്‍ഡ് പാര്‍ട്ണറായ ഖത്തര്‍ എയര്‍വെയ്‌സ് ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താന്‍ തയാറാകുമെന്ന് ബിഎ വക്താവ് അറിയിച്ചു. ഹീത്രൂവില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തങ്ങള്‍ മെര്‍ജ് ചെയ്ത് നടത്തുമെന്നും ബിഎ പ്രസ്താവനയിലൂടെ അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വെയ്‌സിലെ തുടക്കക്കാരായ കാബിന്‍ക്രൂവിന് വാര്‍ഷിക ശമ്പളം 21000 പൗണ്ടാണെന്നും ഇതിന് പുറമേ അലവന്‍സുകള്‍, ഇന്‍സെന്റീവ്, ബോണസ് തുടങ്ങിയവും നല്‍കിവരുന്നുണ്ടെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window