Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധന അടുത്ത വര്‍ഷം നോക്കാമെന്നു സര്‍ക്കാര്‍
reporter
നഴ്‌സുമാരടക്കമുള്ള പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം എന്ന നിലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും തല്‍ക്കാലം ആശ്വസിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എന്‍എച്ച്എസിലെ പേ ക്യാപ് ഒരു വര്‍ഷം കൂടി തുടരുമെന്ന് ആണ് റിപ്പോര്‍ട്ട്. അതായത് ഡോക്ടര്‍മാരും, നഴ്‌സുമാരും ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍ പോലീസിനു ഉടന്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവര്‍ക്ക് നിലവിലെ അവസ്ഥ തുടരാനുമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ചര്‍ച്ചകളിലെ തീരുമാനമെന്നാണ് സൂചന. പോലീസിന് പുറമെ അധ്യാപകര്‍ക്കും ശമ്പളവര്‍ദ്ധനവ് വേഗത്തില്‍ നടപ്പാക്കാനാണ് തീരുമാനം. അധ്യാപകര്‍ക്കുള്ള വര്‍ദ്ധനവ് ഈ മാസം തന്നെ പ്രഖ്യാപിച്ച് സെപ്റ്റംബര്‍ മുതല്‍ നടപ്പാക്കാനാണ് ആലോചന.

നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റ്, സായുധ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 1% പേ ക്യാപില്‍ തല്‍ക്കാലം പുനരാലോചന വേണ്ടെന്നാണ് തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. മന്ത്രിമാരായ മൈക്കിള്‍ ഗോവും, ബോറിസ് ജോണ്‍സനും ടാക്‌സ് വര്‍ദ്ധനവ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ദേശീയ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗോവ് വ്യക്തമാക്കി. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വരുമാനം ലഭിക്കണമെന്ന കാര്യത്തില്‍ തനിക്ക് അനുഭാവപൂര്‍ണ്ണമായ നിലപാടാണെന്ന് ബോറിസ് ജോണ്‍സനും കൂട്ടിച്ചേര്‍ത്തു. എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ട് ചോദിച്ചിരിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം എടുത്തുകളയാനുള്ള എല്ലാ നീക്കത്തെയും പിന്തുണയ്ക്കുമെന്നു മൈക്കിള്‍ ഗോവ് അറിയിച്ചു.
 
Other News in this category

 
 




 
Close Window