Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
UK Special
  Add your Comment comment
കാര്‍ഡിഫില്‍ ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു
reporter
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്തകൂടി. ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്സ് കാര്‍ഡിഫില്‍ മരിച്ചു. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് ചൊവ്വാഴ്ച വൈകിട്ട് 8.50 നു കാര്ഡിഫ് ഹോസ്പിറ്റലില്‍ അന്തരിച്ചത്.
2010 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം കണ്ടെത്തിയത്. രോഗത്തോട് പോരാടി 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. ഈ വര്‍ഷം ആദ്യം ആണ് ടീനയ്ക് വീണ്ടും അര്‍ബുദ രോഗം കണ്ടെത്തിയത്.
ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു ടീനയുടേത്.
ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.കാര്ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window