Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
സിനിമ
  Add your Comment comment
ഒരുപാടു പേര്‍ എന്നോടൊപ്പം നിന്നു ഫോട്ടോ എടുക്കാറുണ്ട്; അവരെ എല്ലാവരേയും എനിക്ക് അറിയില്ല- ധര്‍മജന്‍
reporter
നടന്‍ ധര്‍മ്മജനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി ധര്‍മജനെ പോലീസ് വിളിച്ചു വരുത്തി. ഒന്നര മണിക്കൂറോളം പൊലീസ് ധര്‍മ്മജനെ ചോദ്യം ചെയ്തു. ധര്‍മജന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളില്‍ സുനി എത്തിയിരുന്നോയെന്നും പൊലീസ് ചോദിച്ചുവെന്നും ധര്‍മ്മജന്‍ പറഞ്ഞു. തന്നോടൊപ്പം ഒരുപാട് പേര്‍ ഫോട്ടോയെടുക്കാറുണ്ടെന്നും അവരെയെല്ലാം തനിക്കറിയില്ലെന്നും പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധര്‍മ്മജന്‍ മറുപടി നല്‍കി.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്ത ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് ധര്‍മ്മജനെയും അനൂപിനെയും പൊലീസ് വിളിപ്പിച്ചത്. ഡിവൈഎസ്പി വിളിപ്പിച്ചതാണ് തന്നെയെന്ന് ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുളള സമയമായിട്ടില്ലെന്നും അതിനുളള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഇന്ന് അറിയിച്ചിരുന്നു.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കൂടുതല്‍ ഊഹാപോഹങ്ങള്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കരുതെന്നും റൂറല്‍ എസ്പി എ.വി ജോര്‍ജ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും. ഇതിനായി നൂറിലേറെ പേജ് വരുന്ന പുതിയ ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഫോണ്‍കോളുകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.
 
Other News in this category

 
 




 
Close Window