Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മരിച്ചയാള്‍ എഴുന്നേറ്റു വരുമെന്നു കരുതി മൃതദേഹം മൂന്നു മാസം വീട്ടില്‍ സൂക്ഷിച്ചു: സംഭവം മലപ്പുറം ജില്ലയിലെ കുളത്തൂരില്‍
reporter

ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളായി വീടിനുള്ളില്‍ സൂക്ഷിച്ച് കുടുംബം. മലപ്പുറം കുളത്തൂരിലാണ് ജീവന്‍ തിരികെ ലഭിക്കുമെന്ന് കരുതി അമ്മയും മക്കളും ചേര്‍ന്ന് വീടിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. വാഴയിലയില്‍ പൊതിഞ്ഞാണ് സെയ്ദ് (50) എന്ന വ്യക്തിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം പഴക്കമുള്ള ഗൃഹനാഥന്റെ മൃതദേഹം ഭാര്യയും മക്കളുമാണ് സൂക്ഷിച്ചത്. ഇദ്ദേഹം മരിച്ച കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഏതാനും ബന്ധുക്കളും നാട്ടുകാരും പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റുമിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയുമാണ് അകത്ത് കാണാന്‍ സാധിച്ചതെന്ന് പൊലീസ് പറയുന്നു. അന്ധവിശ്വാസത്തിന്റെ പേരിലാണ് മൃതദേഹം സൂക്ഷിച്ചത് എന്നാണ് സംശയിക്കുന്നത്. ഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിലാണ്. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയി. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് പുറത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രവാസിയായിരുന്ന സയ്യിദ് കുറച്ചു നാള്‍ മദ്രസ അധ്യാപകനായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 
Other News in this category

 
 




 
Close Window