Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയപ്പോള്‍ മൂന്നാര്‍ സബ് കളക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റി
reporter
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. മാനന്തവാടി സബ്കളക്ടര്‍ ദേവികുളത്തിന്റെ ചാര്‍ജ് പകരം ഏല്‍ക്കുമെന്നാണ് വിവരങ്ങള്‍. ശ്രീറാമിന്റെ പുതിയ നിയമനം എംപ്ലോയ്‌മെന്റ് ഡയറക്ടറായിട്ടാണ്. നാലുകൊല്ലമായ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയതും. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പിന്നാലെ കൈയേറ്റമൊഴിപ്പിക്കലില്‍ ശ്രീറാമും സിപിഐഎം എംഎല്‍എയായ എസ് രാജേന്ദ്രനുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. ശ്രീറാമിനെ മാറ്റണമെന്ന് ആവശ്യം സിപിഐഎം പ്രത്യക്ഷത്തില്‍ തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മൂന്നാറിലെ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട റിസോര്‍ട്ട് ഉടമ കൈയ്യേറിയ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുളള നിര്‍ണായക ഹൈക്കോടതി വിധി ഇന്നലെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ സ്ഥലംമാറ്റം.
റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ലൗ ഡെയ്ല്‍സ് റിസോര്‍ട്ട് ഉടമ വി.വി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി തളളിക്കൊണ്ടാണ് കോടതി ഇന്നലെ കളക്ടറുടെ നടപടി ശരിവെച്ചത്. ലൗ ഡെയ്ല്‍സ് സ്ഥിതി ചെയ്യുന്ന 22 സെന്റ് ഭൂമി സര്‍ക്കാര്‍ ഭൂമി തന്നെയാണെന്നും ഹൈക്കോടതി സ്ഥീരികരിച്ചു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് ഈ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലാണെന്ന് വ്യക്തമാക്കി ഒഴിയാനായി നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന് കുത്തകപ്പാട്ട ഉണ്ടായിരുന്ന ഈ ഭൂമിയില്‍ കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോംസ്റ്റേ നടത്തിയിരുന്ന വ്യക്തിക്കാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത്.
ഇതൊഴിപ്പിക്കാനുളള ശ്രമം നിര്‍ത്തിവെക്കണമെന്നും സബ്കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സിപിഐ, കോണ്‍ഗ്രസ്, സിപിഐഎം സംഘം പിന്നാലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. സബ്കളക്ടറുടെ നടപടി ന്യായമാണെന്നും ഇതൊഴിപ്പിക്കണമെന്നുമുളള നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്. അതേസമയം യോഗം വിളിക്കാമെന്നാണ് ഇതില്‍ മുഖ്യമന്ത്രി പറഞ്ഞത്.
 
Other News in this category

 
 




 
Close Window