Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
UK Special
  Add your Comment comment
ഗ്രെന്‍ഫെല്‍ ദുരന്തം: വിദേശികള്‍ക്ക് 12 മാസം കൂടി രാജ്യത്ത് തുടരാന്‍ അനുവാദം
reporter

 ലണ്ടന്‍: ഗ്രെന്‍ഫെല്‍ ദുരന്തത്തില്‍ നേരിട്ട് ഇരയായവരെ ഇമിഗ്രേഷന്‍ പരിശോധനയില്‍ നിന്നൊഴിവാക്കി. ഇവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ഹോം ഓഫിസ് അറിയിച്ചു. പന്ത്രണ്ട് മാസം കൂടി ഇവര്‍ക്ക് രാജ്യത്ത് തങ്ങാന്‍ അനുവാദം ഉണ്ടായിരിക്കും. ഇതോടെ ദുരന്തത്തിന് ഇരയായവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ ഉത്തരവ്. നിരവധി വിദേശികളാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നത്. ദുരന്തത്തില്‍# 82 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, നൂറിലധികം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനിടെ കെനിങ്ടണ്‍, ചെല്‍സി കൗണ്‍സിലുകള്‍ക്കെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കുന്നതടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കി. 

ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ആരും മോചിതരായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഇതിനുള്ള സാവകാശം കൊടുക്കുകയാണ് വേണ്ടതെന്നും ഹോം ഓഫിസ് അറിയിച്ചു. ഇവര്‍ക്ക് എല്ലാവിധ സഹായവും പിന്തുണയും നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 158 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ താത്കാലിക താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ അറ്റകുറ്റപ്പണികളാണ് ദുരന്തത്തില്‍ കലാശിച്ചത്. മൂന്നു മില്യണ്‍ പൗണ്ടാണ് ലാഭിക്കാന്‍ കരാറുകാര്‍ നോക്കിയത്. ഇതിന് നഷ്ടമായത് നൂറോളം ജീവിതങ്ങളും.

 
Other News in this category

 
 




 
Close Window