Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
രാജ്യത്തെ നഴ്‌സിങ് ഹോമുകള്‍ സുരക്ഷിതമല്ല, ആശങ്കയോടെ താമസക്കാര്‍
reporter

ലണ്ടന്‍: രാജ്യത്തെ നഴ്‌സിങ് ഹോമുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. മൂന്നിലൊന്നു നഴ്‌സിങ് ഹോമുകളിലും ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളോ തീയണയ്ക്കാനുള്ള സംവിധാനങ്ങളോ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഏകദേശം നാലായിരം നഴ്‌സിങ് ഹോമുകളാണ് ഉള്ളത്. പ്രായമായവരും വികലാംഗരും ആശങ്കയോടെയാണ് ഇവിടെ കഴിയുന്നത്. ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മിഷന്‍ അറിയിച്ചു. ഇതുകൂടാതെ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. രണ്ടു ലക്ഷത്തോളം പേര്‍ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്. അതിനാല്‍ ഇവരുടെ ജീവന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവര്‍ താമസിക്കുന്ന നഴ്‌സിങ് ഹോമുകളില്‍ 37 ശതമാനമാണ് ഇപ്പോള്‍ സുരക്ഷാ ഭീഷണി നേരിടുന്നത്. 

വിഷയം ശ്രദ്ധയില്‍പ്പെട്ടതായും അടിയന്തര നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രായമായവരുടെയും വികലാംഗരുടെയും ജീവന് വലിയ വിലയാണ് സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ല. പ്രത്യേകിച്ചും ഗ്രെന്‍ഫെല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍. ഈ സാഹചര്യത്തില്‍ ഇവിടങ്ങളിലെ സുരക്ഷ കര്‍ശന നടപ്പാക്കാന്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത് സുരക്ഷ വര്‍ധിപ്പിച്ചതു കൊണ്ട് മാത്രം നഴ്‌സിങ് ഹോമിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്.

 
Other News in this category

 
 




 
Close Window