Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം: ഹൈക്കോടതി
Reporter

 കൊച്ചി: ബവ്‌റേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍ നിന്നുള്ള മദ്യക്കച്ചവടം വഴിവാണിഭം പോലെയാകരുതെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം. കടകള്‍ക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കി തടസം കൂടാതെ മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ സൗകര്യമൊരുക്കണം. മദ്യവില്‍പന കൊണ്ട് പൊതുജനത്തിനും മറ്റ് കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്. മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൃശൂര്‍ ജില്ലയില്‍ ബവ്‌റേജസ് 

കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും നടത്തുന്ന മദ്യവില്‍പനശാലകളിലെ തിരക്ക് നിയന്ത്രണാതീതമാണെന്നും അത് പൊതുജനങ്ങളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തെയും മറ്റു ബിസിനസുകാരുടെ കച്ചവടത്തെയും ബാധിക്കുന്നുവെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് ഒട്ടേറെ ഹൈക്കോടതി വിധി നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല. ബവ്‌റേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പനശാലകളിലെ നീണ്ട ക്യൂ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യമൊരുക്കണമെന്ന് മൂന്നു വര്‍ഷം മുമ്പുള്ള ഒരു വിധിന്യായത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാന്‍ കോര്‍പ്പറേഷനോ സര്‍ക്കാരോ ശ്രമിച്ചിരുന്നില്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലേക്ക് നീങ്ങിയപ്പോഴാണ് പ്രധാന നിരത്തുകളിലെ ബിവ്‌റേജസ് കോര്‍പ്പറേഷനുകള്‍ അഞ്ഞൂറ് മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തില്‍ സംസ്ഥാനത്ത് മദ്യനിരോധനം പടിപടിയായി കൊണ്ടുവരാനുള്ള നടപടിയുടെ ഭാഗമായി മറ്റുബാറുകള്‍ക്കൊപ്പം ഓരോ വര്‍ഷവും 10 ശതമാനം ചില്ലറ വില്‍പന ശാലകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. അതു പ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഔട്ട് ലെറ്റുകളില്‍ ഓരോ വര്‍ഷവും 10 ശതമാനം കടകള്‍ പൂട്ടാന്‍ നടപടിയെടുത്തിരുന്നു. എന്നിട്ടും ചില പ്രധാന വഴിയോരങ്ങളില്‍ ഇന്നും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് കച്ചവടക്കാരെയും കാല്‍നടക്കാരെയും ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് തൃശൂര്‍ ജില്ലയിലെ വ്യാപാരികള്‍ പുതിയ ഉത്തരവിനായി ഹൈക്കോടിതിയെ സമീപിച്ചത്. 

 
Other News in this category

 
 




 
Close Window