Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാകില്ലെന്ന് കോടതി
Reporter

 കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാറിനുള്ളില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കരുതെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പിനോടൊപ്പം 42 ഇനം തെളിവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം അങ്കമാലി കോടതിയെ സമീപിച്ചത്.

എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരുകാരണവശാലും നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ ശക്തമായ നിലപാടെടുത്തു. അതേമയം പ്രതികള്‍ കാറില്‍ പിന്തുടര്‍ന്ന ദൃശ്യങ്ങളടക്കമുള്ളവ കോടതിയില്‍ വെച്ച് പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പൊലീസ് അറിയിച്ചു.

പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ പ്രതികള്‍ നടിയുടെ കാറിനെ പിന്തുടര്‍ന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പരിശോധിക്കാന്‍ സമ്മതിച്ചത്. കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റു രേഖകളുടെയും മഹസ്സറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും.ഏപ്രിലിലാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പൊലീസ് കോടതിയെ സമര്‍പ്പിച്ചത്. അതിനിടെ, പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചത് സേലം സ്വദേശി സാമിക്കണ്ണിന്റെ ഫോണാണെന്ന് പൊലീസ് കണ്ടെത്തി. മകനുവേണ്ടിയാണ് സിം വാങ്ങിയതെന്ന് സാമിക്കണ്ണ് വ്യക്തമാക്കി. എന്നാല്‍ മകന്‍ പിന്നീട് സുഹൃത്ത് ശരവണപ്രിയന് ഇത് കൈമാറി. എന്നാല്‍ ഒക്ടോബറില്‍ ഫോണ്‍ കളവുപോയതായി ശരവണപ്രിയന്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ ഈ ഫോണ്‍ കാക്കനാട് ജില്ലാ ജയില്‍ പരിധിയിലാണ് ഉണ്ടായിരുന്നത്.

തമിഴ്‌നാട് വിലാസത്തിലെടുത്ത സിമ്മില്‍ നിന്നാണ് പള്‍സര്‍ സുനി നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒത്താശ ചെയ്തതിന് ഒരാളെ പൊലീസ്അറസ്റ്റുചെയ്തിരുന്നു. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന കോട്ടയം സ്വദേശി സുനിലിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

 
Other News in this category

 
 




 
Close Window