Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
ആദിയില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകും; വെളിപാടിന്റെ പുസ്തകത്തില്‍ അച്ഛനും
reporter
ജിത്തുജോസഫ് സംവിധായകനാകുന്ന ആദി എന്നുപേരിട്ട ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം. ത്രില്ലര്‍ വിഭാഗത്തില്‍വരുന്ന സിനിമയായിരിക്കും ഇത്.

ആദിക്ക് ആദ്യ ക്ലാപ്പടിച്ചത് സഹോദരി വിസ്മയയായിരുന്നു. മോഹന്‍ലാലിന്റെ മുഖത്ത് ആദ്യക്ലാപ്പടിച്ച സുഹൃത്ത് സുരേഷ് കുമാര്‍, ക്യാമറ സൂം ചെയ്ത അശോക് കുമാര്‍, മറ്റ് സുഹൃത്തുക്കള്‍ സിനിമാ മേഖലയിലെ പ്രമുഖര്‍, ആരാധകര്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. മോഹന്‍ലാലിന്റെ പുതിയ സിനിമയായ ഒടിയന്റെ പൂജയാണ് ഇതോടൊപ്പം നടന്നത്. സംവിധാനം ശ്രീകുമാര്‍ മേനോന്‍. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭമായ ഒടിയന്റെ രചന സതീഷ് കുറുപ്പാണ്. ഹരികൃഷ്ണനാണ് തിരക്കഥ. മോഹന്‍ലാലിന്റെ പുറത്തിറങ്ങാനൊരുങ്ങുന്ന ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
പ്രണവ് നായകനാകുന്ന സിനിമയുടെ ആദ്യക്ലാപ്പ്, ഒപ്പം അച്ഛന്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പൂജ. മലയാളസിനിമയ്ക്കിന്നലെ അസുലഭസുന്ദരനിമിഷം. ആ സുന്ദരനിമിഷത്തിനു സാക്ഷ്യം വഹിച്ച് മോഹന്‍ലാലിന്റെ കുടുംബവും സിനിമാലോകവും.
 
Other News in this category

 
 




 
Close Window