Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
കായികം
  Add your Comment comment
ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു വെള്ളിയും വെങ്കലവും
reporter

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ തന്നെ സുവര്‍ണ നിറവില്‍ ഇന്ത്യ. വനിതാ വിഭാഗം ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്. വനിതാ വിഭാഗം ലോങ്ജംപില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയ വി.നീന, നയന ജയിംസ് എന്നിവര്‍ മലയാളികളുടെ അഭിമാനം കാത്തപ്പോള്‍, പുരുഷവിഭാഗം ഡിസ്‌കസ് ത്രോയില്‍ മെ!ഡല്‍ പ്രതീക്ഷയായിരുന്ന വികാസ് ഗൗഡ വെങ്കലം നേടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ സഞ്ജീവനി യാദവ് വെങ്കലം നേടി. മീറ്റിലെ ആദ്യ മെഡലാണ് വികാസ് ഗൗഡ സ്വന്തമാക്കിയത്. 60.81 മീറ്റര്‍ എറിഞ്ഞായിരുന്നു വികാസിന്റെ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയ മന്‍പ്രീത് കൗറിന് അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു.

 
Other News in this category

 
 




 
Close Window