Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോഴിക്കോട്ടെ മുക്കത്ത് വെട്ടി നുറുക്കി ചാക്കിലാക്കിയ മൃതദേഹം കണ്ടെത്തി
reporter
മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിതൊണ്ടിമ്മല്‍ റോഡരികില്‍ തലയും കയ്യും കാലും വെട്ടിമാറ്റിയ നിലയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ അജ്ഞാതര്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു.

രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്. എസ്റ്റേറ്റിന് നടുവിലൂടെയുള്ള ഈ റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്.

കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകിയിട്ടുണ്ട്. കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗത്താണ് മാലിന്യം തള്ളുന്നതെങ്കിലും ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് തിരുവമ്പാടി പഞ്ചായത്തിലെ ഇരുന്നക്കുഴി, തൊണ്ടിമ്മല്‍ ഭാഗത്തുള്ളവരാണ്.
 
Other News in this category

 
 




 
Close Window