Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
UK Special
  Add your Comment comment
യുകെയില്‍ 3602 കുട്ടികളുടെ പക്കല്‍ ആയുധ ലൈസന്‍സ്, രാജ്യം വന്‍ ഭീഷണിയില്‍
reporter

ലണ്ടന്‍: രാജ്യം വലിയ ആപത്തിനെയാണ് നേരിടുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ ആയുധ ലൈസന്‍സുള്ളവരുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. 3602 കുട്ടികളുടെ പക്കല്‍ ആയുധ ലൈസന്‍സ് ഉണ്ടെന്നാണ് കണക്ക്. പതിനെട്ട് വയസില്‍ താഴെയുള്ളവരുടെ കണക്കാണിത്. അതേസമയം, പതിമൂന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പക്കലും ആയുധ ലൈസന്‍സ് ഉള്ളതായി കണ്ടെത്തി. 327 കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചത്. ഹോം ഓഫിസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് ഇത്തരത്തില്‍ കുട്ടികളില്‍ ലൈസന്‍സ് കണ്ടെത്തിയത്. ഏറ്റവുമധികം കുട്ടികള്‍ക്ക് ലൈസന്‍സ് ഉള്ളത് ഡെവണിലും കോണ്‍വാളിലുമാണ്. കഴിഞ്ഞ വര്‍ഷം 5.80 ലക്ഷം പേര്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ 7023 കുറവാണിത്. ഷോര്‍ട്ട് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ പ്രായപരിധി ഇല്ലാത്തതാണ് കുട്ടികള്‍ക്ക് ഗുണകരമായത്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഒപ്പമുണ്ടാകണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആയുധം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഡെവണിലും കോണ്‍വാളിലും 11,144 പേര്‍ക്ക് ആയുധ ലൈസന്‍സ് ഉണ്ട്. സസെക്‌സ്, നോര്‍ക്ക് യോര്‍ക്ക് ഷെയര്‍ എന്നിവിടങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആയുധ ലൈസന്‍സ് ഉള്ളതു കൊണ്ട് ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വളരെ ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളതെന്നും ഈ സാഹചര്യത്തില്‍ കുട്ടികളില്‍ ആയുധം എത്താനുള്ള സാഹചര്യം വളരെ കുറവാണെന്നും ഇവര്‍ അറിയിച്ചു. 

 
Other News in this category

 
 




 
Close Window