Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
UK Special
  Add your Comment comment
കുടുംബ വരുമാനത്തില്‍ വലിയ കുറവ് ഉണ്ടാകുന്നു, ബജറ്റുകള്‍ താളം തെറ്റുന്നു, ജീവിക്കാന്‍ മറ്റു വഴി തേടേണ്ട അവസ്ഥ
reporter

ലണ്ടന്‍: രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 2011 ന് ശേഷം കുടുംബത്തെ വരുമാനത്തില്‍ വന്‍ ഇടിവ് വന്നിരിക്കുന്നതായി റിപ്പോര്‍ട്ട്. ഓഫിസ് ഫൊര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കു പ്രകാരം ഈ വര്‍ഷം ആദ്യപാദത്തില്‍ രണ്ടു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. വരുമാനത്തിലുണ്ടായ ഇടിവ് മൂലം ചെലവിലും വന്‍ കുറവാണ് ഉണ്ടായത്. അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഒഎന്‍എസ് അറിയിച്ചു. നാണയപ്പെരുപ്പം ഉയര്‍ന്നതും തിരിച്ചടിയായി. ഇതോടെ ജീവിതച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. ഇത് ചെലവഴിക്കല്‍ കുറയ്ക്കാന്‍ ഇടയാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ശമ്പളത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഇതും ഉണ്ടായില്ല. ബ്രക്‌സിറ്റിന് ശേഷം പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഇടിവും തിരിച്ചടിയായി. ഇതോടെ ഇറക്കുമതി ചെലവ് വര്‍ധിച്ചു. പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കള്‍ക്ക്.

വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് ടിയുസി ആവശ്യപ്പെട്ടു. മികച്ച വേതനവും ആനുകൂല്യങ്ങളും നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാകും ഉണ്ടാകുകയെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിഷയം ഗൗരവമായി തുടരുമ്പോഴും കൈയും കെട്ടിയിരിക്കുന്ന സര്‍ക്കാര്‍ നയം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. നാണയപ്പെരുപ്പം വര്‍ധിക്കുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില ഉയരുന്നതാണ് പ്രധാന തിരിച്ചടി. വരുമാനത്തില്‍ വന്‍ കുറവ് ഉണ്ടായതോടെ ജീവിക്കാന്‍ മറ്റ് ജോലികള്‍ തേടേണ്ട അവസ്ഥയിലായി പലരും. ഇത് ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. 

 
Other News in this category

 
 




 
Close Window