Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
UK Special
  Add your Comment comment
വിംബിള്‍ഡണിന് ഐഎസ് ഭീഷണി, സുരക്ഷ കര്‍ശനമാക്കി
reporter

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന് ഐഎസ് ഭീഷണി. മാഞ്ചസ്റ്റര്‍, ലണ്ടന്‍ മോഡല്‍ ആക്രമണം നടത്താന്‍ ഭീകരരെ ഐഎസ് ആഹ്വാനം ചെയ്തതാണ് കാരണം. ഇതോടെ വിംബിള്‍ഡണ്‍ ടെന്നീസിന് പൊലീസ് സുരക്ഷ കര്‍ശനമാക്കി. രഹസ്യാന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 16 നാണ് ഫൈനല്‍ നടക്കുന്നത്. ഈ ദിവസം നിരവധി ആളുകള്‍ മത്സരം കാണാന്‍ എത്തും. അതിനാല്‍ ഈ ദിവസങ്ങളില്‍ ആക്രമണം നടക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍. അരീനയില്‍ ബോംബാക്രമണം നടത്തിയതും ജനപങ്കാളിത്തം നോക്കിയായിരുന്നു. അന്ന് 23 പേരാണ് കൊല്ലപ്പെട്ടത്. ഐഎസിനോട് ആഭിമുഖ്യമുള്ള ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടൊപ്പം അരീന ആക്രമണത്തിന്റെ ദൃശ്യങ്ങളും ഇവര്‍ നല്‍കിയിരുന്നു. 

അതേസമയം, ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കില്ലെന്നും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മെട്രൊപൊലിറ്റന്‍ പൊലീസ്, സൈന്യം, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ആളുകളെ അകത്തേക്ക് കയറ്റിവിടുന്നത്. വാഹനങ്ങള്‍ കയറ്റുന്നില്ല. ബാഗുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, കാണികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window