Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദിലീപിനുള്ള കത്ത് പൊലീസ് എഴുതിച്ചത്: വിപിന്‍ലാല്‍
Reporter

 കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് അയച്ച കത്തിനു പിന്നില്‍ പൊലീസ് ഇടപെടലെന്ന് വിപിന്‍ലാല്‍. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാല്‍ ആണ് കത്തെഴുതിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. എന്നാല്‍ ഈ കത്ത് കാക്കനാട് ജില്ല ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നാണ് ഇന്നലെ വിപിന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.എന്തിനാണ് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യത്തിന് വിപിന്‍ലാല്‍ മറുപടി നല്‍കിയില്ല.

കാക്കനാട് മജിസ്റ്രടേറ്റ് കോടതിയില്‍വെച്ച് മാധ്യമങ്ങളോടാണ് വിപിന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ട് എന്നാല്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ലെന്നും വിഷ്ണു പറഞ്ഞു. 'ഇക്കാര്യത്തില്‍ സുനി പറഞ്ഞതെല്ലാം സത്യമാണ്. നടന്‍ ദിലീപിന് കേസില്‍ പങ്കുണ്ടായിരിക്കാം, എന്നാല്‍ ഇതേപ്പറ്റി തനിക്കറിയില്ല' വിഷ്ണു വ്യക്തമാക്കി.കേസിനെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നല്‍കുന്നത്. 

പള്‍സര്‍ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് ദിലീപിനെ ബന്ധപ്പെട്ടത് വിഷ്ണുവാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി നാദിര്‍ഷാ, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്നിവരെ വിഷ്ണു ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖകള്‍ മൂവരും പൊലീസിന് കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസിന് പുറകിലെ വസ്തുതകള്‍ ജയിലിലെ സഹതടവുകാരായ വിഷ്ണുവിനോടും വിപിന്‍ലാലിനോടും പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം സംബന്ധിച്ച് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇരുവരെയും മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂരില്‍നിന്ന് മോഷണംപോയ മൊബൈലാണ് പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തതോടെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യവും കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.

 
Other News in this category

 
 




 
Close Window