Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
കായികം
  Add your Comment comment
1500 മീറ്ററില്‍ പി.യു. ചിത്രയ്ക്കു സ്വര്‍ണം, 400 മീറ്ററില്‍ സ്വര്‍ണം മുഹമ്മദ് അനസിന്
reporter
ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ സുവര്‍ണക്കുതിപ്പ്. മീറ്റിന്റെ ആദ്യദിനമായ ഇന്നലെ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ചൈനയെ ഞെട്ടിച്ച് മെഡല്‍ പട്ടികയില്‍ മുന്നിലെത്തിയ ഇന്ത്യ, തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഈ മികവു തുടര്‍ന്നു. ഇന്നു മാത്രം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ആറായി. ഇതിനു പുറമെ ഒരു വെള്ളിയും വെങ്കലവും ഇന്ത്യ ഇന്ന് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 13 ആയി.

വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി.യു. ചിത്ര, പുരുഷവിഭാഗം 400 മീറ്ററില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അനസ് എന്നിവര്‍ മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി. 400 മീറ്ററില്‍ ഇന്ത്യയുടെ തന്നെ ആരോക്യ രാജീവ് വെള്ളി നേടി. 400 മീറ്ററിന്റെ സെമിയുമായി ബന്ധപ്പെട്ട ചൈനയുടെ പരാതിയെ തുടര്‍ന്ന് സെമി മല്‍സരങ്ങള്‍ ഇന്നു വീണ്ടും നടത്തുകയായിരുന്നു. വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ തന്നെ നിര്‍മല സ്വര്‍ണം നേടിയപ്പോള്‍ ജിസ്‌ന മാത്യു വെങ്കലവും നേടി. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഇന്ത്യയ്ക്കായി അജയ് കുമാര്‍ സരോജും സ്വര്‍ണം സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window