Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചിട്ടാണ് ദിലീപിനു ജയിലില്‍ നിന്നു കത്തെഴുതിയതെന്ന് പള്‍സറിന്റെ സഹതടവുകാരന്‍
reporter
യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും ഇയാള്‍ക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന സഹതടവുകാരായ വിപിന്‍ ലാലിനേയും വിഷ്ണുവിനെയും അന്വേഷണ സംഘം ഒരുമിച്ച് ചോദ്യം ചെയ്യുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ജയിലില്‍ ഫോണ്‍ ഒളിപ്പിച്ച് കടത്തുകയും ബ്ലാക്ക്‌മെയിലിന് ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ജയില്‍ അധികൃതരും പള്‍സര്‍ സുനിയും ഭീഷണിപ്പെടുത്തിയാണു ദിലീപിനുള്ള കത്ത് എഴുതിച്ചതെന്നു വിപിന്‍ലാല്‍ വ്യക്തമാക്കി. സുനി ദിലീപിനെഴുതിയതെന്നു പറഞ്ഞിരുന്ന കത്തിലെ കയ്യക്ഷരം വിപിന്‍ലാലിന്റേതാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ, കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടു പോകുമ്പോള്‍ ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ പരസ്പര വിരുദ്ധമായിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്നു സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. എന്നാല്‍, തന്നെ ഭീഷണിപ്പെടുത്തിയാണു ദിലീപിനുള്ള കത്തെഴുതിപ്പിച്ചെന്നു വിപിന്‍ലാലും വ്യക്തമാക്കി. പള്‍സര്‍ സുനി പറഞ്ഞതു ശരിയാണെന്നു സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു പറഞ്ഞ വിഷ്ണു, ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാകാം, അറിയില്ലെന്നും മറുപടി നല്‍കി. കഴിഞ്ഞ ദിവസം കോടതി വരാന്തയില്‍ 'സ്രാവുകള്‍ക്കൊപ്പമാണു നീന്തുന്നതെന്നു' പറഞ്ഞ സുനില്‍ പിന്നീട് പ്രതികരിച്ചത് 'ഞാന്‍ ചൂണ്ടയിലാണെ'ന്നാണ്. സ്രാവുകള്‍ കുടുങ്ങുമോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
 
Other News in this category

 
 




 
Close Window