Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
UK Special
  Add your Comment comment
അരീന ആക്രമണം: പത്തൊമ്പതുകാരന്‍ അറസ്റ്റില്‍, പിടിയിലായത് എയര്‍പോര്‍ട്ടില്‍ നിന്ന്
reporter

ലണ്ടന്‍: മഞ്ചസ്റ്ററിലെ അരീനയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനെ ലിവര്‍പൂള്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്തു. ലിവര്‍പൂള്‍ ജോണ്‍ ലെന്നന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തെല്‍വാള്‍ അവന്യൂവിലെ ഫ്ളാറ്റില്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയതായും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ ഉടന്‍ വിട്ടയക്കുകയും 20 പേരെ പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ അരീനയില്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദി ഒറ്റക്കല്ല ഈ സ്ഫോടനത്തിന് തയ്യാറെടുപ്പ് നടത്തിയതെന്ന് പൊലീസ് കരുതുന്നു. ലിബിയയിലുള്ള അബേദിയുടെ സഹോദരനെ ചോദ്യംചെയ്യാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ട്. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു പിന്നാലെ അബേദിയുടെ സഹോദരന്‍ ഹാഷിം ലിബിയയില്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ലിബിയ അധികൃതരുമായി സംസാരിച്ചു വരികയാണെന്ന് ജാക്സണ്‍ പറഞ്ഞു. മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് ഇത്തരമൊരു ആക്രമണം നടത്തിയത് എന്നാണ് കരുതുന്നതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് ഡിറ്റക്ടീവ് ചീഫ് റസ് ജാക്സണ്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി അവസാനച്ചപ്പോളായിരുന്നു സഫോടനം.

 
Other News in this category

 
 




 
Close Window