Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയിലുള്ള പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ചൈന
Reporter

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ന്യൂഡല്‍ഹിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയം. ചൈനീസ് പൗരന്മാര്‍ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും നേരിട്ടുകണ്ട് അഭിവാദ്യമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള ചൈനീസ് കമ്പനികളുടെ ഓഫീസുകളില്‍ നിരവധി ചൈനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരന്‍മാര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്കു മുന്നറിയിപ്പുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തിയത്.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ദോക് ലാ മേഖലയില്‍ ഭൂട്ടാന്‍ അതിര്‍ത്തിയില്‍നിന്നു ചൈനീസ് സൈന്യം പിന്മാറണമെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിച്ചു സമാധാനം കൊണ്ടുവരണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനികമാര്‍ഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. ഇതു പഴയ ഇന്ത്യയല്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീഷണികള്‍ക്ക് അതേ നാണയത്തില്‍ ലഭിക്കുന്ന മറുപടി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.

 
Other News in this category

 
 




 
Close Window