Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.79 INR  1 EURO=76.49 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ബിസിനസ്‌
  Add your Comment comment
ജിഎസ്ടിയുടെ പേരില്‍ ഹോട്ടലുകളില്‍ പകല്‍ക്കൊള്ള: 100 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ 17 രൂപ അധികം ഈടാക്കുന്നു
reporter
ജിഎസ്ടി നടപ്പാക്കിയതോടെ ഹോട്ടലുകളില്‍ പകല്‍കൊള്ള. ചായ മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് നിലവിലുള്ള വിലയിന്മേല്‍ ജിഎസ്ടികൂടി ചുമത്താന്‍ തുടങ്ങിയതോടെ വില കാര്യമായി വര്‍ധിച്ചു. നിലവില്‍ വാറ്റും സേവന നികുതിയും ഉള്‍പ്പടെയുള്ള നിരക്കാണ് വിലവിവര പട്ടികയിലോ മെനുകാര്‍ഡിലോ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള വിലകുറച്ചശേഷമമേ ജിഎസ്ടി ചുമത്താവൂ. ഇത് പ്രകാരം ജിഎസ്ടി നിലവില്‍വരുമ്പോള്‍ വില കുറയേണ്ടതാണ്.
ജിഎസ്ടിയുടെ ആഘാതം നേരിട്ട് ഏറ്റു വാങ്ങുന്നത് കേരളത്തിലെ സാധാരണക്കാര്‍. റസ്റ്ററന്റുകള്‍ ഉപഭോക്താക്കളെ ജിഎസ്ടിയുടെ പേരില്‍ പിഴിയുന്നു. നൂറു രൂപയ്ക്ക് മുകളില്‍ ഭക്ഷണം കഴിച്ചാല്‍ 17 രൂപയാണ് ജിഎസ്ടിയുടെ പേരില്‍ അധികം വാങ്ങുന്നത്. ഇതിനു പുറമെ ബില്ലില്‍ സംസ്ഥാനത്തിന്റെ നികുതി എന്ന പേരില്‍ വേറൊരു പതിനേഴു രൂപയും ചേര്‍ക്കുന്നു. അതായത് റസ്റ്ററന്റില്‍ നിന്നു 100 രൂപയ്ക്ക് ഭക്ഷണം കഴിക്കുന്നയാളില്‍ നിന്ന് അധികമായി 34 രൂപ ഈടാക്കുന്നു. മുന്‍പുണ്ടായിരുന്ന നികുതി എത്രയാണെന്നു ചോദിച്ചാല്‍ ഇപ്പോഴത്തെ നികുതി ഇതാണെന്നു റസ്റ്ററന്റുകളുടെ മറുപടി. കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ചേര്‍ത്ത് 100 രൂപയ്ക്ക് നേരത്തെ നല്‍കിയിരുന്ന ഹോട്ടലുകള്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ആകെ തുകയോടൊപ്പം രണ്ടു നികുതിയും അധികമായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി ഇരട്ടി ലാഭം കൊയ്യുകയാണ്.
 
Other News in this category

 
 




 
Close Window