Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
സിനിമ
  Add your Comment comment
ആക്രമിക്കപ്പെട്ട നടിയോട് പൊതു ജനങ്ങള്‍ കാണിക്കുന്ന താത്പര്യം വെറും തട്ടിപ്പാണെന്ന് ശ്രീനിവാസന്‍
reporter
ആക്രമിക്കപ്പെട്ട നടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം പൊതുജനങ്ങള്‍ക്ക് എന്തിനാണെന്ന് നടന്‍ ശ്രീനിവാസന്‍. നടിക്കെതിരെ നടന്നത് കാടത്തമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എല്ലാ ഘട്ടത്തിലും പിന്തുണയുണ്ടാകും. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞാന്‍ എന്നെക്കൊണ്ട് ചെയ്യാവുന്നതാണേല്‍ ചെയ്യും. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.
ജനങ്ങള്‍ ആരാണ്, അങ്ങനെയാണെങ്കില്‍ പോലീസ് എന്തിനാ, ജനങ്ങള്‍ അന്വേഷിച്ചാല്‍ പോരേ. അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് താല്‍പ്പര്യം പൊതുജനങ്ങള്‍ക്ക് എന്തിനാ, അത് തന്നെ ഒരു തട്ടിപ്പാണെന്നാണ് എനിക്ക് തോന്നുന്നു. എന്നെക്കൊണ്ട് പ്രയോജനമുള്ളയാള്‍ അന്വേഷണ സംഘത്തില്‍ വന്നാല്‍ എനിക്ക് ഫേവറായ അന്വേഷണം നീങ്ങുന്നത് സ്വാഭാവികമാകാം. അതായിരിക്കാം ഇവിടെ നടക്കുന്നത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഇതില്‍ ഉണ്ടാകാം. ശ്രീനിവാസന്‍ തുറന്നു പറഞ്ഞു.
 
Other News in this category

 
 




 
Close Window