Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയിലുള്ള ചൈനക്കാര്‍ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ചൈനീസ് അംബാസഡറുടെ നിര്‍ദേശം
reporter
സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ന്യൂഡല്‍ഹിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയം. ചൈനീസ് പൗരന്മാര്‍ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും നേരിട്ടുകണ്ട് അഭിവാദ്യമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള ചൈനീസ് കമ്പനികളുടെ ഓഫീസുകളില്‍ നിരവധി ചൈനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലേറെ ചൈനീസ് വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. 2013 നുശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഡോക്ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം.
 
Other News in this category

 
 




 
Close Window