Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
UK Special
  Add your Comment comment
ഹീത്രുവിലെ മൂന്നാമത്തെ റണ്‍വേ ചെലവുകുറച്ച് നിര്‍മിക്കാന്‍ പദ്ധതിയുമായി ഇന്ത്യന്‍ വംശജന്‍
reporter

ലണ്ടന്‍: യുകെയിലെ ഹീത്രു വിമാനത്താവളത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാമത്തെ റണ്‍വേ ചെലവ് കുറച്ച് നിര്‍മിക്കാന്‍ ആലോചന. ഇതു സംബന്ധിച്ച നിര്‍ദേശം ഇന്ത്യന്‍ വ്യവസായിയാണ് മുന്നോട്ട് വച്ചത്. ഇപ്പോള്‍ തയാറാക്കിയ പദ്ധതിയേക്കാള്‍ കുറച്ചുചെലവ് മാത്രമാകും ഉണ്ടാകുകയെന്ന് പദ്ധതി സമര്‍പ്പിച്ച ഹോട്ടല്‍ ശൃംഖല ഭീമന്‍ സുരീന്ദര്‍ അറോറ പറഞ്ഞു. പുതിയ റണ്‍വേയും ടെര്‍മിനല്‍ നിര്‍മാണവും ഉള്‍പ്പെടെ 17.5 ബില്യണ്‍ പൗണ്ടാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സുരീന്ദര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഞ്ചു ബില്യണ്‍ പൗണ്ട് മതിയാകും. ഈ പദ്ധതിയെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഹീത്രുവിമാനത്താവള അധികൃതര്‍ അറിയിച്ചു. ചെലവ് കുറച്ച് നിര്‍മിക്കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. ടെര്‍മിനല്‍ ബില്‍ഡിങ്, ടാക്‌സി വേ എന്നിവയും നിര്‍മിക്കും. കൂടാതെ ഇപ്പോള്‍ കണക്ക് കൂട്ടിയതിനെക്കാള്‍ കുറച്ച് ഭൂമി മതിയാകുമെന്നും അറോറ ഗ്രൂപ്പ് അറിയിച്ചു. 

ഹീത്രു അധികൃതര്‍ ഇപ്പോള്‍ ഏകാധിപത്യമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുരീന്ദര്‍ അറോറ. തോന്നിയ പോലെ ഫീസ് ചുമത്തുന്നു. എയര്‍ലൈന്‍സ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു, യാത്രക്കാരില്‍ നിന്ന് പല രീതിയില്‍ പണം ഈടാക്കുന്നു. അങ്ങനെ പോകുന്നു ഇവരുടെ കൊള്ളകള്‍. ഇത് ഒരിക്കലും നല്ല ഭാവി സമ്മാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ശുപാര്‍ശയെ സ്വാഗതം ചെയ്യുന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് വില്ലി വാല്‍ഷ് അറിയിച്ചു. ഇതിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹീത്രുവിലെ ഏറ്റവും വലിയ കസ്റ്റമര്‍ ആണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. പതിനാലു വര്‍ഷത്തിനുള്ളില്‍ 77,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കുന്ന പദ്ധതിയില്‍ 61 ബില്യണ്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window