Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ ഫയര്‍ഫോഴ്‌സില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നടപടി വേണമെന്ന് മേയര്‍
reporter

ലണ്ടന്‍: ലണ്ടന്‍ ഫയര്‍ ബ്രിഗേഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മേയര്‍ സാദിഖ് ഖാന്‍. ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ടവറില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ മുകളിലുള്ളവരെ രക്ഷിക്കാന്‍ വേണ്ടി സുറെയില്‍ നിന്നുമാണ് കോവണി കൊണ്ടുവന്നത്. 200 അടി നീളമുള്ള കോവണി ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കൈയില്‍ ഇല്ലാതിരുന്നതാണ് കാരണം. ഇത്രയും ആളുകള്‍ മരിക്കാനുണ്ടായ കാരണങ്ങളില്‍ ഒന്ന് ഫയര്‍ ബ്രിഗേഡില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാതിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ എത്രയും വേഗം നടപടികള്‍ കൈക്കൊളളണമെന്നും ആവശ്യത്തിന് ഉപകരണങ്ങള്‍ വാങ്ങാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കന്‍ കെ്‌നിങ്ടണിലുണ്ടായ തീപിടിത്തത്തില്‍ 200 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും 40 ഫയര്‍ എന്‍ജിനുകളുമാണ് ഇടപെട്ടത്. 

സുറെയില്‍ നിന്ന് കോവണി വരാന്‍ വൈകിയതു മൂലം രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. ഇതോടെ മുകളിലത്തെ നിലയില്‍ ഉള്ളവര്‍ക്ക് രക്ഷപെടാന്‍ സാധിക്കാതെ വന്നു. ലണ്ടന്‍ നിവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window