Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
UK Special
  Add your Comment comment
വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ ഒരാഴ്ചയ്ക്കിടെ കുത്തേറ്റ് മരിച്ചത് നാലു പേര്‍, ജനങ്ങള്‍ ഭീതിയില്‍
reporter

ലണ്ടന്‍: യുകെയിലെ വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ ഒരാഴ്ചയ്ക്കിടെ നാലു പേരാണ് കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള കണക്കാണിത്. ബെര്‍മിങ്ഹാം, സോളിഹള്‍ എന്നിവിടങ്ങളിലുണ്ടായ ആക്രമണം ഇതോടൊപ്പം ചേര്‍ത്തിട്ടില്ല. അതുകൂടി ചേര്‍ത്താല്‍ മരണസംഖ്യ വീണ്ടും ഉയരും. ഈ മാസം മൂന്നിന് വുഡ്‌ഗേറ്റ് ഗാര്‍ഡണില്‍ വച്ചാണ് ആദ്യ ആക്രമണം ഉണ്ടായത്. ഇരുപത്തിരണ്ടുകാരനായ അലക്‌സാണ്ടര്‍ ലിയോനാഡ് ആണ് കൊല്ലപ്പെട്ടത്. അല്‍ഡെര്‍ ഡ്രൈവില്‍ വച്ച് അറുപത്തിയഞ്ചുകാരനു നേരേയായിരുന്നു രണ്ടാമത്തെ ആക്രമണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. ഡിഗ്‌ബെത്തില്‍ വച്ചും കിങ്സ്റ്റാന്‍ഡില്‍ വച്ചുമായിരുന്നു മറ്റ് രണ്ട് ആക്രമണങ്ങള്‍. ഈ സംഭവങ്ങളിലൊന്നില്‍ പോലും ആളുകളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

അടുത്തകാലത്തായി രാജ്യത്ത് കത്തിയാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. തെളിഞ്ഞ കാലാവസ്ഥയുള്ള സമയത്താണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്നവര്‍ക്ക് നേരേയാണ് ആക്രമണം. മോഷണമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും മറ്റൊന്നുമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മരിച്ചവരെക്കാള്‍ കൂടുതല്‍ പരുക്കേറ്റവരുണ്ടെന്നും ഈ കണക്ക് കൂടി പുറത്തു വിട്ടാല്‍ ഞെട്ടുമെന്നും ചിലര്‍ അറിയിച്ചു. ഏതായാലും ഈ പ്രദേശത്തെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. കൂട്ടം കൂടി മാത്രമേ പുറത്തിറങ്ങാവൂവെന്നും രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.

 
Other News in this category

 
 




 
Close Window