Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
UK Special
  Add your Comment comment
വീടിന്റെ വാതിലിന് മുന്നില്‍ ബസ് ഷെല്‍ട്ടര്‍, പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടമ്മ
reporter

ലണ്ടന്‍: ബസ്റ്റ് സ്റ്റോപ്പുകള്‍ അത്യാവശ്യമാണ്. മഴയും വെയിലും കൊള്ളാതെ ബസ് കാത്തു നില്‍ക്കാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ഇത് അല്‍പ്പം കട്ടിയായിപ്പോയി. വീടിന് മുന്നില്‍, അതായത് വീടിന്റെ മുന്‍വശത്തെ വാതില്‍ പോലും തുറക്കാന്‍ കഴിയാത്ത രീതിയില്‍ ബസ്റ്റ് സ്‌റ്റോപ്പ് നിര്‍മിച്ചാലോ. സംഭവം യുകെയില്‍ തന്നെ. ഡെര്‍ബിഷെയറിലെ ലാഗ്ലി മില്ലിനോട് ചേര്‍ന്നുള്ള സ്‌റ്റേഷന്‍ റോഡിലാണ് സംഭവം. ഡെര്‍ബിയില്‍ നിന്ന് നോട്ടിങ്ഹാമിലേക്ക് പോകുന്ന പാതയാണിത്. ഇപ്പോള്‍ ഈ വീട്ടുകാര്‍ക്ക് വീടിനുള്ളില്‍ കയറണമെങ്കില്‍ വേലി ചാടണമെന്ന അവസ്ഥയാണ് ഉള്ളത്. രണ്ട് ബെഡ് റൂമുള്ള വീടിന് 1.40 ലക്ഷം പൗണ്ടാണ് വില മതിക്കുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പ് വന്നതോടെ ഇവിടുത്തെ ദമ്പതികള്‍ വെട്ടിലായി. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അടിയന്തരനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 


 


 
Other News in this category

 
 




 
Close Window