Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
UK Special
  Add your Comment comment
ബ്രിട്ടണിലെ ആദ്യ 'പുരുഷ' അമ്മ കുട്ടിയ്ക്ക് ജന്മം നല്‍കി
Reporter

ലണ്ടന്‍: കുട്ടിയെ ഗര്‍ഭംധരിച്ച് പ്രസവിച്ച് ഹെയ്ഡന്‍ ക്രോസ് എന്ന 'പുരുഷന്‍' ബ്രിട്ടീഷ് ചരിത്രത്തില്‍ ഇടംപിടിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു പുരുഷന്‍ ഗര്‍ഭം ധരിച്ച് കുട്ടിക്ക് ജന്മം നല്‍കുന്നത്. പെണ്‍കുഞ്ഞാണ് ഈ പുരുഷ മാതാവിന് ജനിച്ചത്. പ്രസവശേഷം ആശുപത്രി വിട്ട 'അമ്മ'യും ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞും സുഖമായിരിക്കുന്നു. സിസേറിയനിലൂടെ ഗ്ലോസസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസമായിരുന്നു പ്രസവം. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.

സ്ത്രീയായി ജനിച്ചയാളാണ് 21 വയസുള്ള ഹെയ്ഡന്‍ ക്രോസ്. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു. നിയമപരമായി 'പുരുഷന്‍' ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. അണ്ഡോല്‍പാദനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൂര്‍ണമായും പുരുഷനായി മാറാന്‍ ക്രോസിന് കഴിഞ്ഞിരുന്നില്ല. ബ്രിട്ടണിലെ ദേശീയ ആരോഗ്യ സേവന വിഭാഗം( എന്‍എച്ച്എസ്), അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുള്ള ചികിത്സയ്ക്കുള്ള നാലായിരം പൗണ്ട നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചതോടെയാണ് ഒരേസമയം സത്രീയും പരുഷനുമായി ഹെയ്ഡന്‍ ക്രോസിന് തുടരേണ്ടിവന്നത്.

ഇതിനിടെയാണ് പുരുഷനായിരിക്കെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഹെയ്ഡന്‍ ക്രോസ് തേടിയത്. അണ്ഡോല്‍പാദനംകൂടി നിര്‍ത്തി പൂര്‍ണമായി പുരുഷനായി മാറിയാല്‍ പിന്നെ സ്വന്തം കുഞ്ഞ് എന്നത് സ്വപ്‌നമായി അവശേഷിക്കുമെന്ന സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ ഹെയ്ഡന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഫേയ്‌സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തുകയായിരുന്നു. ഇയാളെകുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. തനിക്ക് കുഞ്ഞിനെ സമ്മാനിക്കാന്‍ സൗമനസ്യം കാണിച്ച ആളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്ന ഹെയ്ഡന്‍ ക്രോസ് തല്‍ക്കാലം ജോലി അവസാനിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഇനി അണ്ഡോല്‍പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനാകാനാണ് തീരുമാനമെന്ന് ഹെയ്ഡന്‍ പറഞ്ഞു.

2008 ല്‍ അമേരിക്കയില്‍ തോമസ് ബീറ്റിയെന്ന സ്ത്രീ പുരുഷനാകാനുള്ള ചികിത്സ നടത്തിക്കൊണ്ടിരിക്കേ ഗര്‍ഭം ധരിച്ച് പ്രസവിച്ചിരുന്നു. ചികിത്സയും ശസ്ത്രക്രിയ വഴി പുരുഷനായി മാറിയെങ്കിലും ട്രെയ്‌സി ലെഹോണി ലെഗോണ്ടിനിയെന്ന തോമസ് ട്രെയ്‌സ് ബീറ്റിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നില്ല. ഇതിനിടെ തോമസ് ബീറ്റി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ടതോടെയാണ് ബീറ്റി ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ചത്. ആദ്യഗര്‍ഭധാരണം ശരിയായില്ലെങ്കിലും പിന്നീട് 2008 ല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. അങ്ങനെ തോമസ് ബീറ്റി ലോകത്തെ ആദ്യത്തെ 'പുരുഷ അമ്മ'യായി മാറി. പിന്നീട് രണ്ടുകുട്ടികള്‍ കൂടി ബീറ്റിക്ക് ജനിച്ചിരുന്നു. തന്റെ ആദ്യഭാര്യ നാന്‍സി ഗില്ലെസ്പിയുമായി 2012 ല്‍ പിരിഞ്ഞ തോമസ് ബീറ്റി പിന്നീട് ആംബര്‍ നിക്കോളാസിനെ 2016 ല്‍ വിവാഹം കഴിച്ചിരുന്നു.

 
Other News in this category

 
 




 
Close Window