Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
UK Special
  Add your Comment comment
ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
Reporter

ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. മാര്‍ക്കറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008ല്‍ ഈ മാര്‍ക്കറില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമര്‍ന്ന മാര്‍ക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 
Other News in this category

 
 




 
Close Window