Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അമ്മ യോഗത്തിനു ശേഷം സംഭവിച്ചതിന് മാപ്പു ചോദിച്ച് മമ്മൂട്ടി
Reporter

 കൊച്ചി: അമ്മ ജനറല്‍ ബോഡിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്നും എല്ലാത്തിനും മാപ്പു ചോദിക്കുന്നതായും മമ്മൂട്ടി. ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അമ്മ വിളിച്ചു ചേര്‍ത്ത അവയിലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചത്. ഇത് കമ്മിറ്റിയുടെ ഒറ്റക്കെട്ടായ തീരുമാനമാണ്.

ഇതുവരെ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മ നിലകൊണ്ടത്. ഇനിയും സഹോദരിക്കൊപ്പം തന്നെ ആയിരിക്കും. ആദി മുതല്‍ തന്നെ സര്‍വാത്മനാ ഉള്ള പിന്തുണ ഇരയാക്കപ്പെട്ട നടിക്ക് നല്‍കിയിട്ടുണ്ട്. അമ്മ പ്രതിഷേധ യോഗം കൂടിയിട്ടുണ്ട്. സഹായം ചെയ്തിട്ടുണ്ട്. ഇനി മുമ്പോട്ടും അങ്ങനെ തന്നെ ആയിരിക്കും. അമ്മ ഒരിക്കലും പ്രത്യേക പക്ഷത്തേയ്ക്ക് ചേര്‍ന്നിട്ടില്ല. ഭാരവാഹികള്‍ അംഗങ്ങള്‍ക്കുവേണ്ടി ആയിരിക്കും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ക്രിമിനലുകള്‍ കടന്നു കൂടുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആളുകളെ തിരിച്ചറിയാനും സ്‌ക്രൂട്ടിനൈസ് ചെയ്യാനും സംഘടന എന്ന നിലയില്‍ പ്രയാസമായിരിക്കും. അതേ സമയം കഴിഞ്ഞ അമ്മ സമ്മേളനത്തില്‍ പ്രതികരിക്കാതിരുന്നത് പൊലീസ് നടപടി വരുന്നതിനായി കാത്തു നിന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ എക്‌സിക്യൂട്ടീവില്‍ അഴിച്ചു പണി ആലോചിക്കാമെന്നും മമ്മുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 
Other News in this category

 
 




 
Close Window