Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കു നേരേ കല്ലേറ്, അക്രമം: ആലുവയിലെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി
reporter

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ആലുവയിലെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കേസില്‍ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പോലീസ് വീടിന്റെ സുരക്ഷ ഏറ്റെടുത്തത്. ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്. ദിലീപിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ആക്രമണ സാധ്യത കണക്കിലെടുത്താണ് ഇത്. ദിലീപിന്റെ ഉടമസ്ഥതയില്‍ കോഴിക്കോടുള്ള 'ദേ പുട്ട്' റെസ്റ്റോറന്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇവിടെ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പ്രതിഷേധക്കാരെ തടയാന്‍ സാധിച്ചില്ല. ദേ പുട്ടിന്റെ കൊച്ചി ശാഖയിലേക്കും യുവജനസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ദിലീപിന്റെയും ഗണേഷ് കുമാറിന്റെയും കോലം കത്തിച്ചു. റസ്റ്ററന്റ് ഇനി തുറക്കാന്‍ അനുവദിക്കില്ലെന്നു യുവമോര്‍ച്ച പ്രഖ്യാപിച്ചു. ദിലീപിന്റെ അറസ്റ്റ് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ത്തന്നെ നാടെങ്ങും പ്രതിഷേധവും ശക്തമായി. ദിലീപിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലേക്കു നടന്ന പല പ്രതിഷേധങ്ങളും കല്ലേറിലും അടിപിടിയിലുമാണ് അവസാനിച്ചത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും ഇന്നസന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പ്രകടനങ്ങള്‍ നടത്തി. ചാലക്കുടിയിലെ ദിലീപിന്റെ തീയറ്ററിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ഒപ്പം അങ്കമാലിയിലും തിരുവനന്തപുരത്തും കോഴിക്കോടും പത്തനാപുരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.

 
Other News in this category

 
 




 
Close Window