Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അച്ഛന്‍ ജയിലിലായാല്‍ മകളുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് : മകളെ വിട്ടു കിട്ടാന്‍ മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കുമെന്നു സൂചന
reporter

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയെ വിട്ടു കിട്ടാന്‍ മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കുമെന്നു സൂചന. നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അക്രമത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സൂചന. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ മഞ്ജു - ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.

 
Other News in this category

 
 




 
Close Window