Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നഗര പരിധിയിലെ മദ്യശാലകള്‍ മാറ്റേണ്ടതില്ല : സുപ്രീംകോടതി
reporter
ഛണ്ഡീഗഡില്‍ നഗരമേഖലയിലെ മദ്യശാലകള്‍ മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി. മദ്യശാലകള്‍ നിലനിര്‍ത്തുന്നതിന് ഛണ്ഡീഗഡ് സര്‍ക്കാര്‍ ദേശീയപാതയുടെ പദവി എടുത്തു കളഞ്ഞതിനെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് വിധി. നഗരപരിധിയിലെ ദേശീയപാതകളേയും മറ്റു ദേശീയപാതകളേയും രണ്ടായി കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

അതേസമയം ഇളവ് ആവശ്യപ്പെട്ട് ബാറുടമകള്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ദൂരപരിധി 220 മീറ്റര്‍ ആക്കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം. ഇളവ് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഹര്‍ജിയില്‍ മാത്രം വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ ബുധനാഴ്ചയും വാദം തുടരും.
 
Other News in this category

 
 




 
Close Window