Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
യുകെയിലെ ആദ്യ മുസ്ലിം സ്വവര്‍ഗവിവാഹം നടന്നു, ഞെട്ടി മുസ്ലിം സമൂഹം
reporter

ലണ്ടന്‍: രാജ്യത്തെ മുസ്ലിം സമൂഹം ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. ആദ്യ മുസ്ലിം സ്വവര്‍ഗ വിവാഹത്തിന് യുകെ ഇന്നലെ സാക്ഷ്യം വഹിച്ചു. ജാഹേദ് ചൗധരിയും (24)യും സീന്‍ റോഗനുമാണ് (19) വിവാഹിതരായത്. വാല്‍സലി രജിസ്റ്റര്‍ ഓഫിസില്‍ പരമ്പരാഗര രീതിയില്‍ ഷെര്‍വാണി ധരിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു ഡാര്‍ലസ്റ്റണില്‍ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ഇത പ്രണയത്തിന് വഴിമാറുകയായിരുന്നു. ജാവേദിനെ പിന്തിരിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. സൗദി അറേബ്യയില്‍ തീര്‍ഥാടനത്തിന് വിടാന്‍ വരെ കുടുംബാംഗങ്ങള്‍ ശ്രമിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് ജാവേദിന്റെ കുടുംബം. ചടങ്ങില്‍ ഇവര്‍ പങ്കുകൊണ്ടില്ല. എന്നാല്‍ ഇതൊന്നും പ്രശ്‌നമാക്കുന്നില്ലെന്നും തങ്ങള്‍ ഒരുമിച്ച് സുഖമായി ജീവിക്കുമെന്നും ചൗധരി പറഞ്ഞു.


 
Other News in this category

 
 




 
Close Window