Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൂകിവിളിച്ച് കോടതിയിലേക്ക്, ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍, ജാമ്യം ലഭിച്ചേക്കില്ല, മുകേഷിനെ ചോദ്യംചെയ്യും
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കോടതി ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിക്ക് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകുമോ എന്നും കോടതി പരിശോധിക്കുന്നു. മൂന്നു ദിവസത്തേക്കാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. പോലീസിന്റെ ആവശ്യം കോടതി അഗീംകരിച്ചു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഇതിനിടെ കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ ജനങ്ങള്‍ കൂകിവിളിച്ചാണ് വരവേറ്റത്. അഡ്വ:രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കോടതി വളപ്പില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുമായി ദിലീപിന് ഏറെ നാളത്തെ പരിചയമുണ്ടെന്നും, നേരത്തെ 2013ലും സമാനമായ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന് പറയുന്നു. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തര്‍ക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുന്‍പും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കൂട്ടബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. ഇതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുകേഷ് എം.എല്‍.എയെ പോലീസ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. മുകേഷിന്റെ ഡ്രൈവറായി ഒന്നരവര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ മുകേഷ് പിന്നീട് ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും, അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടും, മുകേഷിനെ ഇതുവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നില്ല.

 
Other News in this category

 
 




 
Close Window