Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപിന്റെ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും, ഹോട്ടല്‍ ഉടമയും സംശയത്തിന്റെ നിഴലില്‍
reporter

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടുണ്ട്. സിനിമ രംഗത്തുള്ളവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കും. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യംചെയ്യലില്‍ പൊലീസ് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ നിര്‍മാണ രംഗത്തെ ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍ എന്നിവയിലും അന്വേഷണം നടക്കും. ഒന്നരക്കോടി രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ദിലീപിന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. സുനി കുറ്റസമ്മതം നടത്തിയപ്പോള്‍ ക്വട്ടേഷന്‍ പദ്ധതി വിജയിച്ചാല്‍ ദിലീപിന് 62 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നാണ് സുനി മൊഴി നല്‍കിയത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷ.

ആലുവ, നെടുമ്പാശേരി, കുമരകം, മൂന്നാര്‍ മേഖലകളില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ആധാരം ചെയ്തിട്ടുള്ളത് ബിനാമി പേരുകളിലാണ്. ആലുവയിലെ ഒരു ഹോട്ടല്‍ ഉടമ അടക്കം ചിലരെ ചോദ്യം ചെയ്യുന്നതിനുള്ള പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഹോട്ടല്‍ ഉടമയെ നേരത്തെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അന്ന് കേസില്‍ ദിലീപിന്റെ പങ്കിന് പൂര്‍ണ തെളിവില്ലാത്തതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാതെ വിട്ടതാണ്. പുതിയ വിവരങ്ങള്‍ കൂടി ലഭ്യമായ സാഹചര്യത്തിലാണ് ഹോട്ടല്‍ ഉടമയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയേറിയത്. പൊലീസ് - മോട്ടോര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തുന്നയാളാണ് ഹോട്ടല്‍ ഉടമ. ഇയാളുടെയും ഭൂമി ഇടപാടുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആദായ നികുതി വകുപ്പും ഇയാളെ നിരീക്ഷിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window