Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
സിനിമ
  Add your Comment comment
ദിലീപ് കുറ്റാരോപിതനാണ്; പ്രതിയാണെന്നു തെളിഞ്ഞിട്ടില്ല
Reporter
ഊഹോപോഹങ്ങളുടെ പേരില്‍ ദിലീപിനെ കുറ്റവാളിയാക്കുന്നത് ശരിയല്ലെന്നും നടന്‍ സിദ്ദീഖ്. ഒരാഴ്ച്ചക്കുള്ളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഈ വിവാദത്തില്‍ അമ്മ ഇടപെടേണ്ട ആവശ്യമില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. പോലീസ് അലംഭാവം കാണിച്ചിരുന്നെങ്കില്‍ സമരം ഇരുന്നേനേയെന്നും സിദ്ദീഖ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയതായിരുന്നു സിദ്ദീഖ്.
നടന്നത് ഒരു ക്രൈം ആണെന്നും അതിനാല്‍ അമ്മ ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ദിലീപിന് ക്ലീന്‍ ചീറ്റ് നല്‍കേണ്ടത് പോലീസല്ല, കോടതിയാണെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി. ഒരു ഫോണ്‍കോള്‍ എങ്കിലും തെളിവായി ഉണ്ടായിരുന്നെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.

കുറ്റം ചെയ്യാത്ത ആളാണെങ്കില്‍ അയാളെ നമ്മളായിട്ട് ശിക്ഷിക്കരുത്. വിതുര പെണ്‍വാണിഭക്കേസില്‍ ജഗതി ശ്രീകുമാറിനെ എത്രമാത്രം വേട്ടയാടിയെന്നും അവസാനം അദ്ദേഹം നിരപരാധിയെന്ന് തെളിഞ്ഞില്ലേയെന്നും സിദ്ദീഖ് ചോദിച്ചു. നാളെ നിങ്ങളുടെയോ എന്റെയോ പേര് വരുമ്പോഴാണ് അതിന്റെ ആഴം മനസ്സിലാകുകയെന്നും സിദ്ദീഖ് പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window