Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗൂഡാലോചന തെളിയിക്കാന്‍ ആയില്ലെങ്കില്‍ ദിലീപിനെതിരേയുള്ള കേസ് നിലനില്‍ക്കില്ല
reporter
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരില്‍ നിരവധി കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഗൂഢാലോചനക്കുറ്റം വിചാരണയില്‍ തെളിയിക്കാന്‍ കഴിഞ്ഞാലേ ദിലീപിനെതിരായ മറ്റെല്ലാ കുറ്റങ്ങളും നിലനില്‍ക്കൂ.
ദിലീപിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍

376 (ഡി) കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വര്‍ഷം)

120 (ബി) ഗൂഢാലോചന* (പീഡനത്തിനുള്ള അതേ ശിക്ഷ)

366 തട്ടിക്കൊണ്ടുപോകല്‍ (10 വര്‍ഷം വരെ)

201 തെളിവു നശിപ്പിക്കല്‍ (മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ)

411 തൊണ്ടിമുതല്‍ സൂക്ഷിക്കല്‍ (മൂന്നു വര്‍ഷം)

66 (ഇ) സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍ (മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)

67 (എ) ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)

ഇതില്‍ 120 ബി തെളിയിക്കപ്പെട്ടില്ലെങ്കില്‍ ബാക്കിയൊന്നും നിലനില്‍ക്കില്ല.
ദിലീപിന്റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി തീരുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. ദിലീപിനെ രണ്ടുദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുന്നതു നീട്ടിവച്ച സാഹചര്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമോയെന്നു വ്യക്തതയില്ല. കോടതിയുടെ ഉത്തരവ് പൂര്‍ണരൂപം പുറത്തുവന്നാലേ ഇക്കാര്യം വ്യക്തമാവൂ. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.
 
Other News in this category

 
 




 
Close Window