Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലിപു പങ്കുണ്ടോ?
Reporter

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ രംഗത്തുള്ളവര്‍. കലാഭവന്‍ മണിയുടെ മരണത്തില്‍ പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടു പിന്നാലെ ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രംഗത്തെത്തി.

കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍.

മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ച ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു.

കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ ബൈജു കൊട്ടാരക്കരയെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.. മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര സിബിഐയെ അറിയിച്ചു.തുടര്‍ന്ന് ഫോണ്‍ രേഖകള്‍ സിബിഐ ഓഫീസില്‍ സമര്‍പ്പിച്ചു.

വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും സിബിഐയെ സമീപിച്ചിട്ടുണ്ട്.

'ക്വട്ടേഷനാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു . എന്നാല്‍ ഭൂമി, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന്' ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.

'സാമ്പത്തിക അട്ടിമറിയും ഭൂമാഫിയയും മരണത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നു. ആരൊക്കെയോ പുറകിലുണ്ട്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്ന് അന്നേ സംശയമുണ്ടായിരുന്നു', ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിക്കുന്നു.

ദിലീപിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണങ്ങളുന്നയിച്ചില്ലെങ്കിലും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ദിലീപിനെ മണിയുടെ സഹോദരന്‍ സംശയിക്കുന്നുണ്ട്. സിബിഐയ്ക്ക മണിയുടെ സഹോദരന്‍ നല്‍കിയ പാരാതിയില്‍ ഇവയെല്ലാം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

പാഡിയില്‍ കലാഭവന്‍ മണിയുടെ മരണത്തിന് തൊട്ടു മുമ്പ് ഒപ്പമുണ്ടായിരുന്നവരെയും ദിലീപിനെയും നാദിര്‍ഷായെയുമെല്ലാം പോലീസ് മുമ്പ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ അന്വേഷണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന തരത്തിലുള്ള അനുമാനത്തില്‍ പോലും പോലീസിനെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് ദിലീപിന്റെ അറസ്റ്റും മറ്റ് നിര്‍ണ്ണായക വെളിപ്പെടുത്തലുകളും പുറത്ത് വന്നത്.

 
Other News in this category

 
 




 
Close Window