Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് മുതിര്‍ന്ന നടന്‍ ആര്?;
Reporter

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പുറമേ അന്വേഷണം കൂടുതല്‍ താരങ്ങളിലേയ്‌ക്കെന്ന് സൂചന. 2012ന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. അന്ന് അത്തരത്തില്‍ ക്വട്ടേഷന്‍ ഏല്‍പ്പിക്കണമെങ്കില്‍ സുനിയെ വിശ്വാസമുള്ള ഒരാളായിരിക്കും ദിലീപിന് പരിചയപ്പെടുത്തി കൊടുത്തിട്ടുള്ളതെന്ന വിശ്വാസത്തിലാണ് പോലീസ്. ഇതോടെ സുനിയുമായി പരിചയമുണ്ടായിരുന്ന മുതിര്‍ന്ന നടനിലേയ്ക്കും നിരീക്ഷണം എത്തുന്നു.

ഇതിനു മുന്‍പും സുനി ഇത്തരത്തിലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നുറപ്പുള്ള ഒരാളാകാം പരിചയപ്പെടുത്തി കൊടുത്തിട്ടുള്ളത്. കുറ്റകൃത്യം നടന്ന ഫെബ്രുവരി 17ന് രാത്രി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചിട്ടും ദിലീപ് ഫോണ്‍ എടുത്തില്ല. എന്നാല്‍ മുതിര്‍ന്ന നടന്റെ കോള്‍ മാത്രം നാലു തവണ എടുത്തു. നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് വ്യക്തമായ അറിവ് ഇയാള്‍ക്കുണ്ടായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. അമ്മ സംഘടനയുടെ യോഗം നടന്ന വേദിയിലും ദിലീപിന് പിന്തുണയുമായി ഈ നടനുണ്ടായിരുന്നു.

സംഭവത്തിന് മുന്‍പും ശേഷവും ഈ നടനും ദിലീപുമായുള്ള ആശയ വിനിമയത്തിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപും സുനിയുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന ഒരു നടി ഇത് സംബന്ധിച്ച സൂചനകള്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ചില നടന്മാര്‍ ഇത് മറച്ചു വെയ്ക്കാന്‍ ശ്രമിച്ചു. സിനിമ രംഗത്തെ പലരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്.

 
Other News in this category

 
 




 
Close Window